ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് എൽ.എസ്.എസ് കരയോഗ യൂണിയൻ പ്രവർത്തക സമ്മേളനവും പ്രതിഭാസംഗമവും നാളെ നടക്കും. രാവിലെ 10ന് ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ സമ്മേളനം യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും. വി.വി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.എസ്.സുജാത മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തും.