വർക്കല: കണ്ണംബ ഭഗവതി ക്ഷേത്രക്കുളത്തിൽ വൃദ്ധൻ മുങ്ങി മരിച്ച നിലയിൽ. കണ്ണംബ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാസറി (65)നെയാണ് മുങ്ങി മരിച്ചതായി കാണപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.30ഓടെ ക്ഷേത്രക്കുളത്തിൽ കാൽ കഴുകാനിറങ്ങിയ നാട്ടുകാരാണ് കുളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു.നടയറയിൽ ഇറച്ചിവെട്ട് തൊഴിലാളിയാണ് നാസർ. ഭാര്യ: ആബിദ. മക്കൾ: അൽസമീർ, സനോജ്, മനോജ്, ബൈജി, ഷൈജി.