തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ആനയറ കുടവൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നാളെ രാവിലെ 8ന് നടക്കും. രക്ഷാധികാരി പ്രൊഫ.കെ.സുകുമാരൻ പതാക ഉയർത്തും. 8 .30ന് വിശേഷാൽ ഗുരുപൂജ ,10ന് പാൽപായസ വിതരണം,12ന് ചതയ ദിന സദ്യ , വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ശാഖാ പ്രസിഡന്റ് രാജാബിനു.പി അദ്ധ്യക്ഷത വഹിക്കും. മുൻ ജില്ലാജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ, യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ. സുകുമാരൻ എന്നിവരെ ആദരിക്കും. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാദേവി, കടകംപള്ളി വാർഡ് കൗൺസിലർ പി.കെ. ഗോപകുമാർ, പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, ശാഖാ വൈസ് പ്രസിഡന്റ് വിക്രമൻ. എസ്, ശാഖാ സെക്രട്ടറി ഗാനപ്രിയൻ. ആർ.വി, ആഘോഷകമ്മിറ്റി കൺവീനർ ജോയി മഠത്തിൽ എന്നിവർ സംസാരിക്കും. വയനാട് ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശാഖയുടെ സംഭാവനയും നൽകും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും, കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. രാത്രി 8 ന് മുല്ലൂർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
ആഘോഷ കമ്മിറ്റി ചെയർമാൻ രാജേഷ്. ആർ, വൈസ് ചെയർമാൻ മോഹനൻ. ബി, ജോ. കൺവീനർ ജൂനിഷ് ആർ.എസ്, ട്രഷറർ സാബുമോൻ.എസ് , അശോകചന്ദ്രൻ, മനോജ് കുമാർ. വി, അഭിലാഷ്. ജി, വനിതാ സംഘം പ്രസിഡന്റ് ഷീല. ആർ.കെ ജയൻ, സെക്രട്ടറി ലൈല മണ്ണാംവിളാകം, രക്ഷാധികാരി പ്രസന്നകുമാരി, ചെയർമാൻ സുധ.സി.വി, കൺവീനർ സുലേഖ. കെ എന്നിവർ നേതൃത്വം നൽകും.