തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഐ.എ.എസ് കോച്ചിംഗ് സ്ഥാപനമായ ടോപ്പ് നോച്ച് ഐ.എ.എസ് അടുത്ത വർഷം സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടി ഒരുവർഷം നീണ്ടു നിൽക്കുന്ന പ്രിലിമിനറി,മെയിൻ,ഇന്റർവ്യൂ കോച്ചിംഗിന് മുന്നോടിയായി സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കും.
25,28 തീയതികളിൽ പരീക്ഷ നടത്തും. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷയിൽ ഒബ്‌ജക്റ്റീവ് മാതൃകയിലുള്ള 50 ചോദ്യങ്ങളുണ്ടാകും. ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ കോച്ചിംഗ് സ്ഥാപനം കേരളകൗമുദിയുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് നൽകുന്നത്. പേര് രജിസ്റ്റർ ചെയ്യുന്നതിനും ഹാൾ ടിക്കറ്റ് ലഭിക്കുന്നതിനുമായി കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തുക. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റഡി മെറ്രീരിയൽസ് നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 9895074949.