k

തിരുവനന്തപുരം: വയനാടിന്റെ പുനഃരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകാനായി പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികളും കൂട്ടുകാരും ലോഷൻ നിർമ്മാണവും വില്പനയും നടത്തി. സർവശിക്ഷ കേരള നോർത്ത് യു.ആർ.സി സ്പെഷ്യൽ എഡ്യൂക്കേറ്ററായ സവിത ലോഷൻ നിർമ്മാണ പ്രക്രിയ അവതരിപ്പിച്ചു. സ്കൂളിലെ ഗാന്ധിദർശൻ കൺവീനർ ഡോ.കവിത.ഡി.കെ നേതൃത്വം നൽകി.ഗാന്ധിദർശൻ ക്ലബും സഹകരിച്ചു.ക്ലീനിംഗ് ലോഷന്റെ വില്പന ഹെഡ്മിസ്ട്രസ് സി.ആർ.ശിവപ്രിയയിൽ നിന്ന് പ്രിൻസിപ്പൽ കെ.എ.നിഷി ഏറ്റുവാങ്ങി ഉദ്ഘാടനം നടത്തി. സ്കൂളിലെ അദ്ധ്യാപകർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും വില്പന നടത്തി സമാഹരിച്ച ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.