തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണിന്റെ കീഴിൽ വരുന്ന ശാഖകളിൽ ജോലി ചെയ്യുന്നവർക്കായി മലയാള ഭാഷാ പരിശീലന പരിപാടി ആരംഭിച്ചു. ഓൺലൈൻ വഴിയുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ ഓഫീസ് ചീഫ് ജനറൽ മാനേജർ ചന്ദ്രമോഹൻ മിനോച്ച നിർവഹിച്ചു.
എട്ട് ആഴ്ചത്തെ പരിശീലനം മലയാളം പഠിക്കാൻ ജീവനക്കാരെ സഹായിക്കുമെന്ന് ജനറൽ മാനേജ്മെന്റ് സെൻട്രൽ ഓഫീസ് ഗിരീഷ് ചന്ദ്ര ജോഷി പറഞ്ഞു. മംഗലാപുരം ജനറൽ മാനേജരും സോണൽ ഹെഡുമായ രേണു നായർ, ഏരിയാമേധാവി സുജിത് എസ്.തരിവാൾ,സനൽകുമാർ,ഡെപ്യൂട്ടി ഏരിയാ മേധാവി ദാസരി വെന്റോൺ രാമൻ,സെൻട്രൽ ഓഫീസ് അസിസ്റ്റന്റ് ജനറൽ മാനേജർ വിവേകാനന്ദൻ,ഔദ്യോഗിക ഭാഷാ ചീഫ് മാനേജർ കൃഷ്ണ യാദവ് എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടിയിൽ 22 ജീവനക്കാർ പങ്കെടുത്തു.