തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് സായുധ സേനാംഗങ്ങൾക്കായി ഗൃഹരക്ഷക് എന്ന ഭവന വായ്‌പാ പദ്ധതി അവതരിപ്പിച്ചു. ഭവന വായ്‌പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.4 ശതമാനം ലഭിക്കും. സീറോ പ്രോസസിംഗ് ഫീസാണ്. ആർമി,നേവി,എയർഫോഴ്സ് എന്നിവയ്‌ക്ക് പുറമെ സി.ആർ.പി.എഫ്,ബി.എസ്.എഫ്,എസ്.എസ്.ബി,ഐ.ടി.പി.ബി,ആസാം റൈഫിൾസ് ആൻഡ് ബി.ആർ.ഒ തുടങ്ങി ഇതര സേനാംഗങ്ങൾക്കും വിമുക്ത ഭടന്മാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഏരിയാ മാനേജർ അറിയിച്ചു.