തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ നാളെ മ്യൂസിയം ശ്രീനാരായണഗുരു പാർക്കിലെ പ്രതിമയിൽ രാവിലെ 9ന് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗുരുകൃതി ആലാപനവും പ്രഭാഷണവും സംഘടിപ്പിക്കും. ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീവിശ്വസംസ്‌കാര വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.