തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റ് പൂർവ വിദ്യാർത്ഥി സംഘടനയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഖര മാലിന്യ സംസ്‌കരണം വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ 24ന് വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കും. കേരള ഖര മാലിന്യ പരിപാലന പദ്ധതി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം നിർവഹിക്കും. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല.എസ് മുഖ്യാതിഥിയാകും.