dd

കിളിമാനൂർ: കിളിമാനൂർ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള അക്ഷയ് ബിൽഡിംഗിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.സംഘം പ്രസിഡന്റ്‌ എൻ.അപ്പുകുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ എം.കെ.ഗംഗാധര തിലകൻ സ്വാഗതവും സെക്രട്ടറി അനിത.എൻ.എസ്‌. നന്ദിയും പറഞ്ഞു.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.സലിൽ,പഴയ കുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ.സുദർശനൻ,ജില്ലാ പഞ്ചായത്ത്‌ അംഗം ജി.ജി.ഗിരി കൃഷ്ണൻ,കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ എം.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.