hi

കിളിമാനൂർ:വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ്.യു ആറ്റിങ്ങൽ അസംബ്ലി കമ്മിറ്റിയും കിളിമാനൂർ കല്ലമ്പലം റൂട്ടിൽ ഓടുന്ന തിരുവാതിര ബസും സംയുക്തമായി നടത്തുന്ന 'സ്‌നേഹ യാത്ര'യിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ള നൂറു വീടുകളുടെ നിർമ്മാണ ചെലവിലേക്കായി സംഭാവന ചെയ്യും.ബസിന്റെ സർവീസ് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഫ്ളാഗ് ഓഫ് ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ഷിജാസ്.എൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹി ആരോമൽ.എസ്.കെ.എസ്.യു നേതാക്കളായ ഷാഹിദ്.എസ്,ഹരി എസ്,അൽത്താഫ് എസ്.എസ്,മുഹമ്മദ് ബാദുഷ,അനസ്.എസ് ,അഭയ് കൃഷ്ണ എന്നിവർ പങ്കെടുത്തു.