നെയ്യാറ്റിൻകര : മുൻ പത്രപ്രവർത്തകനും,പ്രമുഖ സോഷ്യലിസ്റ്റുമായ എം.കെ.ബാലചന്ദ്രൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.ആലുംമൂട് ജംഗ്ഷനു സമീപമുള്ള നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ഓഫീസ് അങ്കണത്തിൽ സോഷ്യലിസ്റ്റ് കളക്ടീവ് ജില്ലാ ചെയർമാൻ കെ.എസ്.സജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ജനറൽ സെക്രട്ടറിയും കേരള ഹൈക്കോടതി അഭിഭാഷകനുമായ ആർ.ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു.