ചിറയിൻകീഴ്: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്കുള്ള പതാക-കൊടിക്കയർ രഥഘോഷയാത്രയ്ക്കു ശാർക്കരയിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രസമിതി, ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ, ശിവഗിരി തീർത്ഥാടന സ്വീകരണ ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. ശാർക്കര ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ.ജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക , യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ, ട്രഷറർ പി.എസ്.ചന്ദ്രസേനൻ, ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, ഗുരുക്ഷേത്ര വനിത ഭക്തജനസമിതി സെക്രട്ടറി ബീന ഉദയകുമാർ, ഗോപിനാഥൻ തെറ്റിമൂല, പി.ആർ.എസ് പ്രകാശൻ,കടകം ശാഖാ പ്രസിഡന്റ് ബാലാനന്ദൻ, മുട്ടപ്പലം ശാഖ സെക്രട്ടറി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. രഥ ഘോഷയാത്രക്കു നേതൃത്വം നൽകിയ എൻ.അശോക് കുമാർ, സുരേഷ് കോട്ടറക്കരി, ശശിധരൻ, രാജു ആരാമം, വത്സൻ, ലാൽ ഇടവിളാകം എന്നിവരെ ഗുരുക്ഷേത്ര മണ്ഡപത്തിൽ ആദരിച്ചു. തുടർന്നു സമൂഹപ്രാർത്ഥനയും മഹാഗുരുപൂജയും നടന്നു. രഥഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ വിശ്വാസികൾക്കും ക്ഷേത്രസന്നിധിയിൽ പ്രഭാത ഭക്ഷണവും നൽകി.