photo

ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളിലെ ശുചിത്വ ബോധം ദൈനംദിന ആരോഗ്യ കാര്യങ്ങളിൽ വിലമതിക്കപ്പെടേണ്ടതുണ്ടെന്നും സമൂഹത്തെയാകെ വെല്ലുവിളിക്കുന്ന തരത്തിൽ രോഗങ്ങളുടെ കടന്നുവരവിൽ ആശങ്കപ്പെടുന്നതിനു പകരം ശുചിത്വമുൾപ്പെടെ പാലിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും ഡോ. ഷാജി പ്രഭാകരൻ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സത്സംഗ ഗുരു സന്ദേശ വിശ്വാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രമം വനിത ഭക്തജനസമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷയായി. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, വനിതാസംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, ചേങ്കോട്ടുകോണം സുരേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, ഭക്തജനസമിതി സെക്രട്ടറിമാരായ വിജയ അനിൽകുമാർ, ബീന ഉദയകുമാർ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്, ഷീല സോമൻ, ഉദയകുമാരി, നിമ്മി ശ്രീജിത്ത്, ശ്രീജ അജയൻ, ചന്ദ്രാനനൻ കൂന്തള്ളൂർ, രാധ എന്നിവർ പങ്കെടുത്തു. ദീപപ്രതിഷ്ഠാ സന്നിധിയിൽ സമൂഹപ്രാർത്ഥന, മഹാഗുരുപൂജ, സഹസ്രനാമാർച്ചന എന്നിവ നടന്നു.