ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. എം.വിൻസെന്റ് എം.എൽ.എ കർഷകർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹന അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,​ ബ്ലോക്ക് മെമ്പർ ആർ.എസ് വസന്തകുമാരി,​മെമ്പർമാരായ വത്സലകുമാരി,​രജിത് കുമാർ,​പ്രസാദ്,​ അജിത്കുമാർ എന്നിവർ സംബന്ധിച്ചു.കൃഷി ഓഫീസർ സ്നേഹ റൂബൻ സ്വാഗതവും അസി.കൃഷി ഓഫീസർ സുമ നന്ദിയും പറഞ്ഞു.