തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷ പരിപാടികൾ നിറുത്തിവച്ചത് എക്‌സിബിഷൻ മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് സംസ്ഥാന എക്‌സിബിഷൻ വർക്കേഴ്സ് യൂണിയൻ. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ജി.ജ്യോതികുമാർ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അനിൽ ജോൺ,​വൈസ് പ്രസി‌ഡന്റ് അബ്ദുൽ ഹക്കിം,​വനിതാ സെക്രട്ടറി രജിത,ജില്ലാ പ്രസിഡന്റ് ദീപു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.