പോത്തൻകോട് : ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷമായ നവപൂജിതത്തോടനുബന്ധിച്ചുളള വ്രതാരംഭത്തിനും പ്രാർത്ഥനാചടങ്ങുകൾക്കും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ തുടക്കമായി. രാവിലെ 6 മണിക്കുള്ള ആരാധനയ്ക്കു ശേഷം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ താമരപർണ്ണശാലയിൽ പൂർണ്ണകുംഭം നിറച്ചതോടെയാണ് 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കമായത്. സെപ്തംബർ 8 നാണ് ഗുരുവിന്റെ ജന്മദിനം. ശാന്തിഗിരി ആത്മ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ 'ഗുരുവിന്റെ സ്നേഹം 'എന്ന വിഷയത്തിൽ 41 ദിവസത്തെ സത്സംഗപരമ്പര ഓൺലൈനിൽ നടന്നു വരികയാണെന്ന് ആശ്രമം ജനറൽ സെക്രട്ടറി അറിയിച്ചു.