dwaja-thailadhivasa-chada

കല്ലമ്പലം: നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ സ്വർണക്കൊടിമരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ധ്വജ തൈലാധിവാസ ചടങ്ങുകൾ നടന്നു.ക്ഷേത്രതന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് എത്തിച്ചതാണ് തേക്ക് മരം.കൊടിമരത്തിനായി പാകപ്പെടുത്തിയ തേക്കിൻ തടി പ്രത്യേകം തയ്യാറാക്കിയ തോണിയിലെ ഔഷധക്കൂട്ടിൽ നിക്ഷേപിക്കുന്നതാണ് ചടങ്ങ്. ഭക്തജനങ്ങൾ എണ്ണത്തോണിയിൽ ഔഷധത്തൈല സമർപ്പണം നടത്തി.വി.ജോയി എൽ.എൽ.എ,ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എസ്.അജയകുമാർ,സെക്രട്ടറി ജി.ജയരാജു,ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഭക്തജനങ്ങൾക്ക് എണ്ണത്തോണിയിൽ ഔഷധത്തൈലം നിക്ഷേപിക്കാനുള്ള സൗകര്യം ക്ഷേത്ര ഉപദേശക സമിതി ഒരുക്കിയിട്ടുണ്ട്.