hi

കിളിമാനൂർ: പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന നഗരൂർ പൊലീസ് സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആവശ്യം വാഗ്ദാനമായി ഒതുങ്ങുന്നു. കൃഷിഭവൻ പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ കെട്ടിടം വിട്ടുനൽകിയപ്പോഴാണ് അവിടെ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങിയത്. കൃഷിഭവൻ മറ്റൊരു വാടകക്കെട്ടിടത്തിലേക്കും മാറ്റി. സ്റ്റേഷൻ പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനിപ്പുറം ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചുനൽകുമെന്ന് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആറ് വർഷം പിന്നിട്ടിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.

പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്...........2018ൽ

വാഗ്ദാനം.. രണ്ട് വർഷത്തിനുള്ളിൽ പുതിയ കെട്ടിടം

നിലവിൽ.......... ആറ് വർഷമായി പഞ്ചായത്ത് കെട്ടിടത്തിൽ തന്നെ

വാടകയും ഇല്ല

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭവന്റെ ചെറിയ കെട്ടിടമാണ് പൊലീസ് സ്റ്റേഷനായി വിട്ടു നൽകിയത്. ഒരു വർഷം സൗജന്യമായും, തുടർന്ന് വാടക ഇൗടാക്കുമെന്ന വ്യവസ്ഥയിലുമാണ് കെട്ടിടം വിട്ടുനൽകിയത്. എന്നാൽ നാളിതുവരെ ആഭ്യന്തര വകുപ്പിൽ നിന്ന് പഞ്ചായത്തിന് വാടക ലഭിച്ചിട്ടില്ല. വാടക ഈടാക്കുന്നതിന് ആഭ്യന്തര വകുപ്പിന് പഞ്ചായത്ത് കമ്മിറ്റി കത്തു നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. നഗരൂർ പാലത്തിനു സമീപം പ്രവർത്തിക്കുന്ന സ്റ്റേഷനിൽ,​ നിയമലംഘനത്തിലൂടെ പിടിക്കുന്ന തൊണ്ടിവാഹനങ്ങൾ റോഡിൽ ഇടേണ്ട സ്ഥിതിയാണ്.

സ്റ്രേഷന്റെ പ്രവർത്തന പരിധി......

നഗരൂർ പഞ്ചായത്തിലെ 14 വാർഡുകൾ

പുളിമാത്ത്, കരവാരം പഞ്ചായത്തുകളിൽ 7 വീതം വാർഡുകൾ

അനുമതി തേടി

റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിൽ നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസിന് സമീപത്തെ ഒരേക്കർ ഭൂമിയിൽ നിന്ന് 21 സെന്റ് സ്ഥലം റവന്യൂ വകുപ്പ് പൊലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. ഇവിടെ കെട്ടിടം നിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്ലാൻ അംഗീകാരത്തിനായി പൊലീസ് സൂപ്രണ്ട് ഓഫീസ് വഴി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് അയച്ചതായി അധികൃതർ പറയുന്നു.