തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിലെ വിദ്യാഭ്യാസ അവാർഡ് ദാനം സെപ്തംബർ 1ന് വൈകിട്ട് 4ന് വെട്ടുകാട് സെന്റ് മേരീസ് എൽ.പി.എസിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് പഠനോപകരണങ്ങൾ വിതരണം ചെയ്യും.അവാർഡുകൾക്കുള്ള അപേക്ഷ എസ്.എസ്.എൽ.സി,പ്ളസ്ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം ഞായറാഴ്‌ച വൈകിട്ട് 5ന് മുമ്പ് ശാഖാ ഓഫീസിൽ എത്തിക്കണമെന്ന് പ്രസിഡന്റ് എൻ.മോഹൻദാസും സെക്രട്ടറി എസ്.സതീശനും അറിയിച്ചു.