കല്ലമ്പലം: 2019 മുതൽ 2050 വരെയുള്ള വർഷങ്ങളിൽ മാസവും തീയതിയും പറഞ്ഞാൽ ദിവസം ഏതാണെന്ന് കൃത്യമായി രണ്ടാംക്ളാസുകാരൻ ആയുഷ് പറയും.ക്ലാസിലെ മികച്ച വിദ്യാർത്ഥി കൂടിയായ ആയുഷിന് ഇത്തരത്തിലൊരു കഴിവുള്ളതായി കണ്ടെത്തിയത് ക്ലാസ് ടീച്ചർ സന്ധ്യയാണ്. തനിക്ക് കലണ്ടർ പഠിക്കുന്നതിന് താത‌്പര്യം ഉള്ളതായി ആയുഷ് ടീച്ചറോട് പറഞ്ഞിരുന്നു. തുടർന്ന് ടീച്ചർ ആയുഷിന്റെ കഴിവ് വളർത്താൻ ശ്രമിക്കുകയായിരുന്നു. നാവായിക്കുളം ഗവ.എൽ.പി.എസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയായ ആയുഷ് നാവായിക്കുളം തിരുവാതിരയിൽ ബിജുവിന്റെയും രേവതിയുടെയും മകനാണ്.