ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിർഖാൻ നായകൻ. ലോകേഷ് കനകരാജ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രം യഷ് രാജ് ഫിലിംസ് ആണ് നിർമ്മാണം. രജനികാന്ത് നായകനായ കൂലി എന്ന ചിത്രത്തിനുശേഷമാണ് ലോകേഷ് കനകരാജ് ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുക. അറ്റ്ലിക്കു ശേഷം ബോളിവുഡിൽ എത്തുന്ന തമി ഴ് സംവിധായകനാണ് ലോകേഷ്. ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിലൂടെയാണ് അറ്റ്ലി ബോളിവുഡ് പ്രവേശനം നേടിയത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ജവാൻ. അതേസമയം എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന സൽമാൻഖാൻ നായകനായ സിക്കന്ദർ ചിത്രീകരണം പുരോഗമിക്കുകയാണ്. രശ്മി മന്ദാനയാണ് നായിക. സത്യരാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെന്നിന്ത്യൻ സംവിധായകർക്ക് ബി ടൗണിൽ വലിയ മാർക്കറ്റാണ്.