തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം അമ്പലത്തറ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ഇന്ന് ആഘോഷിക്കും.രാവിലെ 8ന് പ്രത്യേക പൂജകളും നാമജപവും നടക്കും.നിർദ്ധനരായ ശാഖാ അംഗങ്ങൾക്ക് ചികിത്സാസഹായവും നൽകുമെന്ന് ശാഖാ സെക്രട്ടറി പി.മനോഹരൻ അറിയിച്ചു.