മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിന്റെ രണ്ട് കാണിക്ക വഞ്ചിക്കളുടെ പൂട്ട് പൊളിച്ച് പണം കവർന്നു.ക്ഷേത്ര നടയിൽ റോഡിനോട് ചേർന്നുള്ള കാണിക്ക വഞ്ചിയുടെയും ചിറയിൻകീഴ് - കോരാണി റോഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന റോഡ് തുടങ്ങുന്ന ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള കാണിക്ക വഞ്ചിയുടെയും പൂട്ട് പൊളിച്ചാണ് പണം കവർന്നത്.കഴിഞ്ഞ പത്തുദിവസം ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞം നടന്നിരുന്നു.ഇതിൽ ആയിരങ്ങളാണ് പങ്കെടുത്തത്.ഇവർ സമർപ്പിച്ചതുമായി വലിയ തുക കാണിക്ക വഞ്ചിയിലുണ്ടായിരിക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.