തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം പൊലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. മ്യൂസിയം പൊലീസ് എസ്.എച്ച്.ഒ എസ്.വിമൽ ഉദ്ഘാടനം ചെയ്തു.സി.എൻ.ആർ.എ പ്രസിഡന്റ് കെ.എഫ്.സഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിയാസ് എൻ.ഷാ,പി.എൽ.ജോസ്,ബീറ്റ് ഓഫീസർ എം.എസ്.ബിജു,സിറ്റി ട്രാഫിക് എസ്.ഐ.സന്തോഷ് കുമാർ,മ്യൂസിയം എസ്.ഐ ആൻഡ് സി.ആർ.ഓ രജിഷ്‌കുമാർ,പി.ആർ.ഒ രാജേഷ്,ശാസ്തമംഗലം കൗൺസിലർ മധുസൂദനൻ നായർ,സി.സുജിത്,ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.