തിരുവനന്തപുരം: പൊല്യൂഷൻ വ്യവസ്ഥകളിൽ ഭേദഗതി ആവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെ ആഭിമുഖ്യത്തിൽ 22ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.22 ന് രാവിലെ 10 ന് പാളയം രക്തസാക്ഷി മണ്‌ഡപത്തിൽ നിന്നാരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും.
സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.