നെടുമങ്ങാട്: കരകുളം ശാഖയുടെ നേതൃത്വത്തിൽ ആറാംകല്ല് ഗുരുമന്ദിരത്തിൽ ഇന്ന് രാവിലെ 7.30ന് പതാക ഉയർത്തലും വൈകിട്ട് 5ന് വിശേഷാൽ ഗുരുപുജയും നടക്കും.6ന് സമ്മാനദാനം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്യും.വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണ റൈറ്റ് മുഖ്യപ്രഭാഷണം നടത്തും.യു.ലേഖാറാണി,എസ്.എസ്.രാജലാൽ,ഗോപാലൻ റൈറ്റ്,വി.രാജീവ്,വീണാ രാജീവ്,ശാഖ പ്രസിഡന്റ് ബി.സുധാകരൻ,സെക്രട്ടറി എസ്.എൽ.ഗിരീഷ ബാബു,ശ്രീകല ചന്ദ്രൻ.യു എന്നിവർ പങ്കെടുക്കും.