തിരുവനന്തപുരം: വേതനപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള അക്വാകൾച്ചർ പ്രൊമോട്ടേഴ്സ് യൂണിയൻ(സി.ഐ.ടി.യു) സംസ്ഥാനകമ്മിറ്റി സെക്രട്ടറിയറ്റ് ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ആൻസി അനൂപ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.ബേബിലാൽ, കെ.പി അഖിൽ,കെ.കെ സന്തോഷ്,പി.എ ലാൽസൺ, യു.കെ ബിജു,കെ.ധനേഷ് എന്നിവർ സംസാരിച്ചു.