union-bank

തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസ് സംഘടിപ്പിച്ച യു ജീനിയസ് ക്വിസ് മത്സരം എൽ.ബി.എസ് ഡയറക്ടർ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ റൗൾ ജോൺ അജു കുട്ടികൾക്കായി എ.ഐ വിഷയത്തിൽ സംവദിച്ചു. തിരുവനന്തപുരം റീജിയണൽ ഹെഡ് സുജിത് എസ്.തരിവാൾ, കൊല്ലം റീജിയണൽ ഹെഡ് ദീപ്‌തി ആനന്ദൻ, തിരുവനന്തപുരം ഡെപ്യൂട്ടി റീജിയണൽ ഹെഡ് എൻ.സനൽകുമാർ, ഡെപ്യൂട്ടി റീജിയണൽ ഹെഡ് വെങ്കട്ട രമണ ദാസാരി, വിവിധ ബ്രാഞ്ച് ഹെഡുമാർ തുടങ്ങിയവർ പങ്കെടുത്തു.150 സ്‌കൂളുകളിൽ നിന്നായി 500 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പൂജപ്പുര സെന്റ് മേരീസ്‌ സെൻട്രൽ സ്‌കൂൾ ഒന്നാം സമ്മാനവും വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂൾ രണ്ടാംസ്ഥാനവും പേരൂർക്കട പി.എം ശ്രീ കേന്ദ്രീയ വിദ്യാലയ മൂന്നാംസ്ഥാനവും നേടി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ മംഗളൂരു സോണൽ ഹെഡും ജനറൽ മാനേജരുമായ രേണു കെ.നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാംസമ്മാന ജേതാക്കൾ ഈ മാസം അവസാനം മൈസൂരിവിൽ നടക്കുന്ന മേഖലാ മത്സരത്തിൽ പങ്കെടുക്കും. ആകർഷകമായ നിരക്കുകളും വ്യവസ്ഥകളും സഹിതം ബാങ്ക് അതിന്റെ ഉത്‌പന്നങ്ങൾ അവതരിപ്പിച്ചു.