തിരുവനന്തപുരം: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ സ്ഥാപകദിന സമ്മേളനവും മെക്ക ഹൗസ് ഉദ്ഘാടവും ഇന്ന് അയ്യങ്കാളി ഹാളിൽ നടക്കും.രാവിലെ 9.30ന് ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് പി.നസീർ അദ്ധ്യക്ഷത വഹിക്കും.11.30 മീഡിയ കോൺക്ളേവിന്റെ ഉദ്‌ഘാടനം കെ.ടി.ജലീൽ എം.എൽ.എ നിർവഹിക്കും.തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരമായ മെക്ക ഹൗസ് ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.രണ്ടിന് പ്രാതിനിധ്യ സമ്മേളനം മുഹിബ്ബുല്ലാഹ് നദ്‌വി എം.പി ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ മെക്ക സംസ്ഥാന പ്രസിഡന്റ് പി. നസീർ, ജനറൽ സെക്രട്ടറി എൻ.കെ.അലി, ഇ.അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.