ആറ്റിങ്ങൽ: പുതിയ അദ്ധ്യയന വർഷത്തിൽ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ താത്കാലികമായി നിയമിതരായ അദ്ധ്യാപകർക്കും ഇതര ജീവനക്കാർക്കും മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. മറ്റുവരുമാനം ഒന്നുമില്ലാത്ത ഇവർക്ക് അടിയന്തരമായി ശമ്പളം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ, എൻ. സാബു, ഭാരവാഹികളായ സി.എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, ആർ.എ. അനീഷ്, എസ്. ഗിരിലാൽ എന്നിവർ സംസാരിച്ചു.