വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ 50-ാം നമ്പർ അങ്കണവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22ലക്ഷം രൂപ ചെലവിലാണ് മന്ദിരം പണിതത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സ്മിതാ സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ബാലിക്,വൈസ് പ്രസിഡന്റ്‌ ശുഭ.ആർ.എസ്.കുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനിത.എസ്.ബാബു,സീനത്ത്.കെ.ജെ,എസ്.അക്ബർ, ജില്ലാ പഞ്ചായത്തംഗം ഗീത നസീർ,പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു,ബിന്ദു.സി,മെമ്പർമാരായ കെ.സുശീലൻ,ജെസി.വി,ഡി.എസ്.പ്രദീപ്‌,സജികുമാർ.എസ്,സി.ഡി.പി.ഒ ജ്യോതിഷ്മതി,ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഷൈലജ.എസ് തുടങ്ങിയവർ സംസാരിച്ചു.