തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നഴ്സിന്റെയും ക്രൂര കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ശ്രീചിത്ര എംപ്ലോയീസ് സംഘ് മെഴുകുതിരി തെളിച്ചു.ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ.വി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഭിലാഷ്.എസ്.ജി അദ്ധ്യക്ഷത വഹിച്ചു.സുഭാഷ് എസ്.പി,വി.കെ.ഗിരീഷ്,കലമോൾ.ആർ.സുരേശൻ,റൊസാലിയോ അന്നമ്മ.കെ.സൈമൺ,ജി.സുധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.