vld-1

വെള്ളറട: കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കീഴാറൂർ നവീന ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച കുമാരനാശാൻ സാഹിത്യോത്സവം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് വിട്ടിയറ, ജില്ല പഞ്ചായത്ത് അംഗം വി.എസ്.ബിനു, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരി, ബ്ളോക്ക് പഞ്ചായത്ത് അംഗം ഐ.ആർ.സുനിത, കെ.ഗിരി, എ.പി.സുനിൽ കുമാർ, ബി.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കെ.ദിനേശൻ സ്വാഗതവും എൻ.ബാലരാജ് നന്ദിയും രേഖപ്പെടുത്തി. കുമാരനാശാൻ നാടകവും അവതരിപ്പിച്ചു.