നെടുമങ്ങാട് :ചുള്ളിമാനൂർ ചെറുവേലി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ മേൽ ശാന്തി ഗൗതമൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ മൃത്യുഞ്ജയ ഹോമം ഭക്തിനിർഭരമായി നടന്നു.ക്ഷേത്രകമ്മിറ്റി സെക്രട്ടറി എസ്.പ്രശാന്ത്,രക്ഷാധികാരി കെ.രമണൻ,പ്രസിഡന്റ് എൻ.സുരേന്ദ്രൻ ആശാരി,എസ്.സുരേന്ദ്രൻ നായർ,മറ്റു ഭരണ സമിതി അംഗങ്ങൾ,വനിത കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.