photo

തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ഭാഷ അറിയാത്ത ജീവനക്കാർക്കായി മലയാളം ഭാഷാ പരിശീലന പദ്ധതി ആരംഭിച്ചു. പ്രാദേശിക ഭാഷ പഠിക്കുക,ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം.സെൻട്രൽ ഓഫീസ് ചീഫ് ജനറൽ മാനേജർ ചന്ദ്രമോഹൻ മിനോച്ച ഓൺലൈൻവഴി ഉദ്ഘാടനം ചെയ്തു. ഗിരീഷ് ചന്ദ്ര ജോഷി,രേണു നായർ,​സുജിത് എസ്.തരിവാൾ,​സനൽ കുമാർ,​ദാസരി വെണ്ടൻ രാമൻ,​വിവേകാനന്ദൻ,​കൃഷ്ണ യാദവ് എന്നിവർ പങ്കെടുത്തു. 22 ജീവനക്കാരാണ് എട്ട് ആഴ്ചത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്.