പോത്തൻകോട്: എസ്.എൻ.ഡി.പി. യോഗം പോത്തൻകോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി സമുചിതമായി ആഘോഷിക്കും.ഇന്ന് രാവിലെ ഗുരുമന്ദിരത്തിലെ പഞ്ചലോഹ വിഗ്രഹത്തിൽ പ്രത്യേക ഗുരുപൂജകളും സമൂഹ പ്രാർത്ഥനയും നടക്കും.വൈകിട്ട് 5.30ന് ശാഖാ പ്രസിഡന്റ് എസ്. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് ഉദ്ഘാടനം ചെയ്യും.ശാഖാ സെക്രട്ടറി ജെ. പ്രേമചന്ദ്രൻ സ്വാഗതം പറയും.സമ്മേളനത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഷാജി വിശിഷ്ട വ്യക്തികളെ ആദരിക്കും.ഗുരുകുലം യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി,വി.മധുസൂദനൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പത്മിനി,സെക്രട്ടറി ഷീബ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്.വി. ശ്രീകണ്ഠൻ, അരുൺ, ജയകുമാരി,ഷൈലജ തുടങ്ങിയവർ സംസാരിക്കും.ശാഖാ വൈസ് പ്രസിഡന്റ് ജി.ശിവദാസ് നന്ദി പറയും. തുടർന്ന് രാത്രി 7 ന് പൂപ്പടയാട്ടം.