തിരുവനന്തപുരം: വിവിധാവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സപ്ലൈകോ ജീവനക്കാർ ചിങ്ങം ഒന്നിന് കരിദിനാചരണം നടത്തി.പ്രസിഡന്റ് എം.ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ,അംബിക,ലേഖ എന്നിവർ സംസാരിച്ചു.പാലക്കാട്,കൊല്ലം,കോട്ടയം,കോഴിക്കോട് ജില്ലകളിൽ കെ.വിപിൻ,എം.എസ്.ശ്യാമ,ഷാഹുൽ ഹമീദ്,സുലൈമാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.മാവേലി ഭവനിൽ ബാഡ്ജ് ധരിച്ച് ആചരിച്ചു.