കിളിമാനൂർ:കുടുംബ പ്രശ്നം പരിഹരിക്കാമെന്നും ജോലി നൽകാമെന്നും പ്രലോഭിപ്പിച്ച് പട്ടികജാതി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജിനെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. യുവതിയെ 2021 ഒക്ടോബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തെ ലോഡ്ജിൽ വച്ചും ,2022 ലെ ഓണ ദിവസം കൊട്ടിയത്തെ ലോഡ്ജിൽ വച്ചും പീഡിപ്പിച്ചതായി യുവതി മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തു.ഒൻപതാം വാർഡിൽ നിന്ന് സ്വാതന്ത്രനായി വിജയിച്ച് വൈസ് പ്രസിഡന്റായ ആളാണ് അബി ശ്രീരാജ് .