പാലാ : വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവിന് ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് ദാരുണാന്ത്യം. കോതമംഗലം പുതുപ്പാടി ചിറപ്പടി പാറയ്ക്കൽ അമ്പാടി സന്തോഷ് (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ ഭരണങ്ങാനത്തായിരുന്നു അപകടം. ബാൽക്കണിയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനം. സംസ്‌കാരം നടത്തി.പിതാവ് : സന്തോഷ്. മാതാവ് : സിന്ധു. സഹോദരങ്ങൾ : അമ്മു , ചിപ്പി.