ഉഴമലയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയിലെ ജയന്തി ആഘോഷം ഇന്ന് നടക്കും.രാവിലെ 8.30ന് ഗുരുപൂജ,​ഗുരുപുഷ്പാഞ്ജലി,​8.45ന് ശാഖാ പ്രസിഡന്റ് കെ.വി.സജി പതാക ഉയർത്തും.9ന് ഗുരുദേവ കീർത്തനാലാപനം,​വൈകിട്ട് 6.30ന് ഗണപതിപൂജ,​6.35ന് ഭക്തിഗാനസുധ,​6.45ന് ഗുരുപൂജ,​വയനാട് ദുരന്ത പശ്ചാത്തലത്തിൽ ശാഖയിലെ ആഘോഷ പരിപാടികൾ ചുരുക്കി യോഗം ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുമെന്ന് ശാഖാ പ്രസിഡന്റ് കെ.വി.സജിയും സെക്രട്ടറി എസ്.ഷിജുവും അറിയിച്ചു.