tharamol

വർക്കല: പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനിടെ പശുവിന്റെ ചവിട്ടേറ്റ് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു. ചെമ്മരുതി മൃഗാശുപത്രിയുടെ പന്തുവിള വെറ്ററിനറി സബ്‌സെന്ററിലെ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ താരമോൾക്കാണ് കുളമ്പുരോഗ -ചർമ്മമുഴ പ്രതിരോധ കുത്തിവയ്പിനിടെ പശുവിന്റെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.പരിക്കേറ്റ് നിലത്തുവീണ താരമോളുടെ മുഖത്ത് വീണ്ടും പശു ചവിട്ടി. ഇടതുകണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ടാവുകയും മുഖം നീരുകൊണ്ട് വീർക്കുകയും ചെയ്തു. ഇവരെ ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.