വെഞ്ഞാറമൂട്: സി.പി.എം മാണിക്കൽ ലോക്കൽ കമ്മിറ്റിഅംഗവും മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പിരപ്പൻകോട് കെ.രവീന്ദ്രൻനായരുടെ പതിനേഴാം ചരമവാർഷികം ആചരിച്ചു.സ്മൃതി കുടീരത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ഷാജു അദ്ധ്യക്ഷനായി.ഡി.കെ.മുരളി എം.എൽ എ,സംസ്ഥാന സഹകരണ യൂണിയൻ ചെയർമൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ,ഏരിയ സെക്രട്ടറി ഇ.എ.സലിം,കെ.പി.സന്തോഷ്‌കുമാർ,പി.ജി.സുധീർ,ജി.രാജേന്ദ്രൻ,ആർ.അനിൽ,കുതിരകുളം ജയൻ,എസ്.ഗിരീഷ്,എസ്.ലേഖകുമാരി തുടങ്ങിയവർ സംസാരിച്ചു.അനുസ്മരണത്തിന്റെ ഭാഗമായി കാർഷിക,വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.