തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ 2024ലെ പുരസ്‌കാരം 31ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലിന് സമ്മാനിക്കും. ശതാഭിഷിക്തനാകുന്ന ശ്രീകുമാരൻ തമ്പിയെ ചടങ്ങിൽ ആദരിക്കും.കേന്ദ്രമന്ത്രിമാർ,സംസ്ഥാന മന്ത്രിമാർ,കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് എം.ജി.ശ്രീകുമാർ,സുദീപ് കുമാർ,റിമി ടോമി,മൃദുല വാര്യർ തുടങ്ങിയവർ അണിനിരക്കുന്ന സംഗീതസന്ധ്യയും നടക്കും.പ്രവേശനം പാസ് മൂലം.നാളെ രാവിലെ 11.30ന് തിരുവനന്തപുരം പത്മ കഫെയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പരിപാടിയുടെ ആദ്യ പാസ് സിനിമാതാരം ദിനേശ് പണിക്കർക്ക് നൽകി പാസ് വിതരണോദ്ഘാടനം നിർവഹിക്കും.