പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ കർഷകദിനം,സംസ്കൃതദിനം എന്നിവ ആചരിച്ചു.കർഷക ദിനത്തിൽ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ അക്ഷയ്‌ എന്ന കുട്ടികർഷകനെ ചടങ്ങിൽ ആദരിച്ചു.സംസ്കൃതാദ്ധ്യാപിക ഭാഗ്യ കൃഷ്ണൻ ദേവഭാഷയായ സംസ്കൃതത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.നെയ്യാറ്റിൻകര മുൻ നഗരസഭ കൗൺസിലറും ഫെറ്റോയുടെ സംസ്ഥാന പ്രസിഡന്റും ആർ.ആർ.കെ.എം.എസ് അഖിലേന്ത്യ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പിലെ ഓഫീസറുമായ എസ്.കെ.ജയകുമാർ വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ പ്രതാപ്റാണ അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയ ട്രഷറർ വി.വിജയചന്ദ്രൻ പങ്കെടുത്തു.