
തിരുവനന്തപുരം; സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം,ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ 31 നകം ലഭിക്കണം.
ഇലക്ട്രിഷ്യൻ കം പ്ലംബർ, എ.സി പ്ലാന്റ് ഓപ്പറേറ്റർ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഗാർഡനർ തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com.