തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഓൺലൈൻ വഴി ഓണവില്ല് നാളെ രാവിലെ 10 മുതൽ ബുക്ക് ചെയ്യാം.17 മുതലാണ് ബുക്കിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം ബുക്കിംഗ് ആരംഭിക്കാനായില്ല. പരിമിതമായ എണ്ണം അനന്തശയനം വില്ലുകൾ മാത്രമാണ് ഓൺലൈൻ വഴി ബുക്ക് ചെയ്യാനാവുക. 4000 രൂപയാണ് വില. ബുക്കിംഗിന് പദ്മനാഭസ്വാമി ക്ഷേത്ര ഔദ്യോഗിക വെബ്സൈറ്ര് (www.spst.in) സന്ദർശിക്കുക.