പോത്തൻകോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം അയിരൂപ്പാറ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഇന്ന് നടത്താനിരുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിലെ ആഘോഷപരിപാടികൾ ഒഴിവാക്കാൻ ശാഖാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ശാഖാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇന്ന് രാവിലെ 8.30ന് വിശേഷാൽ ഗുരുപൂജ,10ന് ഗുരുദേവ കൃതികളുടെ ആലാപനം,മൈക്രോ ഫിനാൻസ് വനിതാസംഘം അംഗങ്ങളുടെ സമൂഹ പ്രാർത്ഥന,തുടർന്ന് 1ന് ചതയദിന സദ്യ.അയിരൂപ്പാറ കൊച്ചിറക്കം കല്യാണിയിൽ സഹദേവൻ,സുകുമാരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ചതയദിന സദ്യ നടത്തുന്നതെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.