rajasthan-jewllery

ചിറയി‌ൻകീഴ്: രാജസ്ഥാൻ ജുവല്ലറിയുടെ നവീകരിച്ച ഷോറൂം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം മല്ലിക സുകുമാരൻ ആദ്യ വില്പന നടത്തി. രാജസ്ഥാൻ ജുവല്ലേഴ്സ് എം.ഡി സി. വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു. വിവാഹ പാർട്ടികൾക്കും മറ്റും 500 രൂപ മുതൽ 1000 രൂപ വരെയുള്ള പണിക്കൂലിയിൽ സ്വർണ്ണാഭരണങ്ങളും കിസ്ന ഇന്ത്യയിൽ നിന്നുള്ള ഡയമണ്ട് ആഭരണങ്ങളും ഇവിടെ നിന്ന് വാങ്ങാനാവുമെന്ന് അദ്ദേഹം പറഞ്ഞു. വാങ്ങിയ ആഭരണങ്ങൾ തിരികെ എത്തിച്ചാൽ 85 ശതമാനം വരെ ഒരു മാസത്തേക്ക് പലിശരഹിത വായ്പയും ഡയമണ്ട് ആഭരണങ്ങൾക്ക് 90 ശതമാനം വരെ വിലയും നൽകും. ചടങ്ങിൽ വി. ശശി എം.എൽ.എ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.