wayanad-puthumala-kerala-

തിരുവനന്തപുരം: വയനാടിന്റെ വേദനയിൽ പങ്കുചേ‌ർന്ന് കെ.ജെ.യേശുദാസ് ആലപിച്ച ഗാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി എം.എ. ബേബി ഓഡിയോ മ്യൂസിക് ആൽബം ഏറ്റുവാങ്ങി.

വയനാടിന്റെ നൊമ്പരവും പുനർനിർമ്മാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ് ഗാനം. അസാധാരണമാണ് യേശുദാസിന്റെ ആലാപനമെന്ന് എം.എ. ബേബി പറഞ്ഞു. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.

കേരള മീഡിയ അക്കാഡമിയും സ്വരലയയും ചേർന്നാണ് ആൽബം തയ്യാറാക്കിയത്. സംവിധായകൻ ടി.കെ. രാജീവ്കുമാറിന്റേതാണ് ആൽബത്തിന്റെ ആശയാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം ചലച്ചിത്രകാരൻ വി. പുരുഷോത്തമൻ. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു ക്രിയേറ്റീവ് ഹെഡ്.